Latest News :
Home » , , » മൊഗ്രാല്‍ പുത്തൂരില്‍ യൂത്ത് ലീഗ് നേതാവിന് കുത്തേറ്റു

മൊഗ്രാല്‍ പുത്തൂരില്‍ യൂത്ത് ലീഗ് നേതാവിന് കുത്തേറ്റു

Written By Muhimmath News on Sunday, 2 July 2017 | 19:44



കാസര്‍കോട്: കടയില്‍ അതിക്രമിച്ചു കടന്ന സംഘം യൂത്ത് ലീഗ് നേതാവായ വ്യാപാരിയെ കുത്തിപ്പരിക്കേല്‍പിച്ചു. ഇതിനു ശേഷം കട അടിച്ചുതകര്‍ക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് മൊഗ്രാല്‍ പുത്തൂരിലാണ് സംഭവം.

മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ജോ. സെക്രട്ടറിയും മൊഗ്രാല്‍ പുത്തൂരിലെ ഗ്യാലക്‌സി ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമയുമായ ഇബ്രാഹിമി (39)നാണ് കുത്തേറ്റത്. സാരമായ പരിക്കുകളോടെ ഇബ്രാഹിം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കത്തിയുള്‍പെടെയുള്ള മാരകായുധങ്ങളുമായി കടയില്‍ അതിക്രമിച്ചു കടന്ന സംഘം ഇബ്രാഹിമിനെ കഠാര കൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് കടയിലെ സാധന സാമഗ്രികളും മറ്റും തകര്‍ത്തു. വിവരമറിഞ്ഞ് പോലീസെത്തുമ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved