Latest News :
Home » , » ട്രാവല്‍സ് ഉടമയെ യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ യുവാവ് റിമാന്‍ഡില്‍

ട്രാവല്‍സ് ഉടമയെ യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ യുവാവ് റിമാന്‍ഡില്‍

Written By Muhimmath News on Friday, 28 July 2017 | 18:02

കാസര്‍കോട്: ട്രാവല്‍സ് ഉടമയായ യുവാവിനെ യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ അറസ്റ്റിലായ യുവാവ് റിമാന്‍ഡില്‍. മൊഗ്രാല്‍പുത്തൂര്‍ പഞ്ചത്ത് കുന്നിലെ സാദിഖിനെ (22)യാണ് കോടതി റിമാന്‍ഡ് ചെയ്തത്. ട്രാവല്‍സ് ഉടമ അന്‍സാഫിന്റെ പരാതിയിലാണ് കേസ്.

യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും എടുത്ത് പണം ആവശ്യപ്പെട്ടുവെന്നാണ് പരാതി. കേസില്‍ മറ്റു പ്രതികളെ പൊലീസ് അന്വേഷിച്ച് വരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved