Latest News :
Home » , » വധശ്രമങ്ങളും 16 കാരിയെ പീഡിപ്പിച്ചതടക്കം 11 കേസുകളിലെ പ്രതി അറസ്റ്റില്‍

വധശ്രമങ്ങളും 16 കാരിയെ പീഡിപ്പിച്ചതടക്കം 11 കേസുകളിലെ പ്രതി അറസ്റ്റില്‍

Written By Muhimmath News on Tuesday, 1 August 2017 | 20:38

























വിദ്യാനഗര്‍: രണ്ട് വധശ്രമങ്ങളും 16കാരിയെ പീഡിപ്പിച്ചതുമടക്കം 11 കേസുകളിലെ പ്രതിയെ വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ മുഹമ്മദലി(32)യെയാണ് ചൊവ്വാഴ്ച രാവിലെ ചട്ടഞ്ചാലില്‍ വെച്ച് അറസ്റ്റ് ചെയ്തത്. കാസര്‍കോട്, വിദ്യാനഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ അഞ്ച് വീതവും ബേക്കലില്‍ ഒരു കേസിലും മുഹമ്മദലി പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പൊയിനാച്ചിയിലെ ഒരു ഹോട്ടലിന് മുന്‍വശം വെച്ച് പുത്തരിയടുക്കത്തെ അഷ്‌റഫിനെ മാരകായുധങ്ങളുമായി അക്രമിച്ച കേസിലാണ് അറസ്റ്റ്. ഈ സംഭവത്തില്‍ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. ഏതാനും മാസം മുമ്പ് ബേക്കല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ 16കാരിയെ ബലമായി പിടിച്ചു കൊണ്ടു പോയി പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം ബേക്കല്‍ പൊലീസ് മുഹമ്മദലിക്കെതിരെ കേസെടുത്തിരുന്നു.

2011 സെപ്തംബറില്‍ കൊമേഴ്‌സ്യല്‍ ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ രാജേഷിനെയും ഡ്രൈവര്‍ വിനോദ് കുമാറിനെയും മാരകായുധങ്ങളുമായി അക്രമിച്ച കേസിലും 2012 ജനുവരിയില്‍ കോളിയടുക്കം ശിവപുരത്ത് വെച്ച് കോളിയടുക്കത്തെ എന്‍.എം അബ്ദുല്‍ ഖാദറിനെ വധിക്കാന്‍ ശ്രമിച്ച കേസിലും 2013ല്‍ ബെണ്ടിച്ചാലില്‍ വെച്ച് എയ്യളയിലെ ആബിദിനെ അടിച്ചു പരിക്കേല്‍പ്പിച്ച കേസിലും മുഹമ്മദലി പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 2010 ആഗസ്റ്റില്‍ തെക്കില്‍ കുന്നാറയിലെ വനിതാ കശുവണ്ടി ഫാക്ടറിയില്‍ നിന്ന് കശുവണ്ടി പരിപ്പ് ഉള്‍പ്പെടെ 7.08 ലക്ഷം രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ന്ന കേസിലും പ്രതിയാണ്. ഈ കേസില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിയതിന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ക്കിടെയാണ് അറസ്റ്റിലായത്. മുഹമ്മദലിക്കെതിരെ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് നേരത്തെ കാസര്‍കോട് പൊലീസ് ഹരജി നല്‍കിയിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved