Latest News :
...
Home » , , » പഞ്ചാബില്‍ വെച്ചുണ്ടായ അപകടത്തില്‍ കാസര്‍കോട് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

പഞ്ചാബില്‍ വെച്ചുണ്ടായ അപകടത്തില്‍ കാസര്‍കോട് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

Written By Muhimmath News on Thursday, 31 August 2017 | 20:44

























ചെറുവത്തൂര്‍: ബൈക്കിന് കണ്ടെയ്‌നര്‍ ലോറിയിടിച്ച് പിലിക്കോട് സ്വദേശി ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പിലിക്കോട് കണ്ണങ്കൈയിലെ സുഭാഷ് വനജ ദമ്പതികളുടെ മകനായ പി.നന്ദകിഷോര്‍ (20), സുഹൃത്തുക്കളായ റലഹാന്‍, സോനു ഗുപ്ത എന്നിവരാണ് മരിച്ചത്. പഞ്ചാബിലെ ലൗവ് ലി പ്രൊഫഷണല്‍ യൂനിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് ഇവര്‍.

ഫഖ്വാറില്‍ വെച്ച് ബുധനാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നന്ദകിഷോറിന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved