Latest News :
Home » » മൊഗ്രാല്‍ പുത്തൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്

മൊഗ്രാല്‍ പുത്തൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്

Written By Muhimmath News on Tuesday, 1 August 2017 | 13:01
























കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ചന്ദ്രഗിരി ഗസ്റ്റ്ഹൗസിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു. 

ബൈക്ക് യാത്രക്കാരും മൊഗ്രാല്‍പുത്തൂരിലെ ബാര്‍ബര്‍ തൊഴിലാളികളുമായ മുത്തു (31), ഫഹീം(24), കാര്‍ യാത്രക്കാരായ പള്ളിക്കര ചേറ്റുകുണ്ടിലെ മുഹമ്മദ് കുഞ്ഞി (75), ഭാര്യ അനീസ (60), മകന്‍ ഹനീഫ് (40), മകള്‍ സുഹ്‌റ (36), ബന്ധു റമീസ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

മുത്തുവിനെയും അനീസ, മുഹമ്മദ് കുഞ്ഞി, സുഹ്‌റ എന്നിവരെയും മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയായിരുന്നു അപകടം.  പകടത്തെത്തുടര്‍ന്ന് കാര്‍ തലകീഴായി റോഡരികില്‍ മറിയുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved