Latest News :
Home » , » വിദ്യാര്‍ത്ഥികളില്‍ നവ്യാനുഭവം പകര്‍ന്ന് അല്‍ ഹുസ്‌നാ ഷീ അക്കാദമി ഇലക്ഷന്‍

വിദ്യാര്‍ത്ഥികളില്‍ നവ്യാനുഭവം പകര്‍ന്ന് അല്‍ ഹുസ്‌നാ ഷീ അക്കാദമി ഇലക്ഷന്‍

Written By Muhimmath News on Wednesday, 2 August 2017 | 20:08

വിദ്യാനഗര്‍: ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമിയില്‍ 2017-18 അധ്യായന വര്‍ഷത്തേക്കുള്ള സ്റ്റുഡന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വിദ്യാര്‍ത്ഥികളില്‍ നവ്യാനുഭവമായി.

പ്രമുഖ സൈക്കോളജിസ്റ്റ് ശഹീര്‍ അഹ്മദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പത്രിക സമര്‍പ്പണം,സൂക്ഷമ പരിശോധന, പ്രചരണം, പത്രിക പിന്‍വലിക്കല്‍ തുടങ്ങി ജനാധിപത്യ രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്. ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, ജനറല്‍ സെക്രട്ടറി, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, സ്റ്റുഡന്റ് എഡിറ്റര്‍, ജനറല്‍ കണ്‍വിനര്‍ ഓഫ് ലിട്ടെററി മീറ്റിംഗ്, സെക്രട്ടറി ഇന്‍ അക്കാഡമിക്ക് അഫൈര്‍സ് എന്നീ തസ്തികകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നഫീസത്ത് ശാഹിദ എസ്.പി.നഗര്‍

(ചെയര്‍ പേഴ്‌സണ്‍), ഖദീജത്ത് സാദിയ പട്‌ല (വൈസ് ചെയര്‍പേഴ്‌സണ്‍), ഫാത്തിമത്ത് റൈഫാന ചേരങ്കൈ (ജനറല്‍ സെക്രട്ടറി), ബദറുന്നിസ പുളിക്കൂര്‍(ഫൈന്‍ ആര്‍ട്‌സ സെക്രട്ടറി), ലബീബ തസ്‌നീം അഡ്യനടുക്ക (സെക്രട്ടറി ഇന്‍ അക്കാടമിക്ക് അഫൈര്‍സ്), ആയിഷത്ത് റഫീദ പുളിക്കൂര്‍ (ജനറല്‍ കണ്‍വീനര്‍ ഓഫ് ലിട്ടെററി മീറ്റിംഗ്), മുനൈബ.എം.നാഷണല്‍ നഗര്‍ (സ്റ്റുഡന്റ് എഡിറ്റര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ന്ന് നടന്ന സത്യ പ്രതിജ്ഞാ ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്‌സനി അദ്ധ്യക്ഷം വഹിച്ചു. പ്രമുഖ വനിതാ അഡ്വ.തസ്‌നീമ സിയാദ് മഞ്ചേരി സത്യവാചകം ചൊല്ലികൊടുത്തു. ആരിഫ ടീച്ചര്‍, അല്‍ ആലിമ ഫാത്തിമ, അല്‍ ആലിമ ഉമൈബ പട്‌ല സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved