Latest News :
Home » , , » ആലൂരില്‍ മണല്‍മാഫിയാ സംഘം വിലസുന്നു; രാത്രിയുടെ മറവില്‍ ഡാമിന് ഭീഷണി ഉയര്‍ത്തി മണല്‍ക്കടത്ത് സജീവം

ആലൂരില്‍ മണല്‍മാഫിയാ സംഘം വിലസുന്നു; രാത്രിയുടെ മറവില്‍ ഡാമിന് ഭീഷണി ഉയര്‍ത്തി മണല്‍ക്കടത്ത് സജീവം

Written By Muhimmath News on Thursday, 3 August 2017 | 09:43
























ബോവിക്കാനം: ആലൂര്‍ മുണ്ടക്കൈ ഡാം പരിസരത്ത് രാത്രിയുടെ മറവില്‍ പുറത്ത് നിന്ന് വരുന്ന മണല്‍ മാഫിയ സംഘങ്ങള്‍ വന്‍തോതില്‍ മണല്‍ കടത്തുന്നു. ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന ഗുണ്ടാസംഘങ്ങള്‍ രാത്രിയില്‍ വൈകിയെത്തുന്ന നാട്ടുകാരുടെ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി പോലിസിന് സമാനമായ രീതിയില്‍ ചോദ്യം ചെയ്യുന്നതായും പരാതിയുണ്ട്. ഗുണ്ടാസംഘത്തില്‍ മണല്‍ മാഫിയക്കാരുടെ ടിപ്പര്‍ ലോറി തടയാന്‍ വന്ന പോലിസുകാരെ അക്രമിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

ഡാമിന് പരിസരത്ത് നിന്നുള്ള അനധികൃത മണലെടുപ്പ് നിര്‍ത്തിയില്ലെങ്കില്‍ നാട്ടുകാര്‍ പ്രതീക്ഷയോടെ കാത്ത് നില്‍ക്കുന്ന ഡാം തകര്‍ന്ന് ഇല്ലാതായി തീരാന്‍ സാധ്യത ഉള്ളതായി ഭയക്കുന്നു.



ഡാമില്‍ നിന്നും മണല്‍ കടത്തിപോകാറുള്ള റോഡ് ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ അധികൃതര്‍ കൈകൊള്ളുകയും നിയമപാലകര്‍ പ്രസ്തുത സ്ഥലങ്ങളില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കുകയും ചെയ്താല്‍ ഇതിനൊരറുതി വരുത്താന്‍ സാധിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved