Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
റോഹ്തക്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹീമിനെ രക്ഷിക്കാന്‍ ബി.ജെ.പി നേതൃത്വം ഇടപെട്ടെന്നതിന്റെ തെളിവുകള്‍ പുറത്ത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ടുചെയ്താല്‍ ബലാത്സംഗക്കേസ് ഒഴിവാക്കി തരാമെന്ന് അമിത് ഷാ വാഗ്ദാനം നല്‍കിയിരുന്നതായി ഗുര്‍മീതിന്റെ മകള്‍ ഹണിപ്രീതാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ നല്‍കുന്ന പിന്തുണയ്ക്ക് പ്രതിഫലമായാണ് ബലാത്സംഗക്കേസുകള്‍ ഒഴിവാക്കി തരാമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ വാഗ്ദാനം ചെയ്തത്. ഇത് അമിത് ഷാ ഉറപ്പ് നല്‍കിയതാണെന്നും ഹണിപ്രീത് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഹണിപ്രീതിന്റെ വെളിപ്പെടുത്തലുകതള്‍ സന്ധ്യ ദൈനിക് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ തൊട്ടു മുന്നേ ഗുര്‍മീത് അമിത് ഷായെ കണ്ട് തന്റെ അനുയായികളുടെ വോട്ട് ഉറപ്പ് നല്‍കിയിരുന്നു ഈ സമയത്തായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ കേസുകള്‍ ഒഴിവാക്കി തരാമെന്ന ഉറപ്പ് ഗുര്‍മീതിന് നല്‍കുന്നത്.

ബി.ജെ.പി ദേശീയ നേതാവായ അനില്‍ ജെയിനിനെയായിരുന്നു ഗുര്‍മീത് ആദ്യം കണ്ടതെന്നും ഇദ്ദേഹം വഴിയാണ് അമിത് ഷായെ കാണുന്നതെന്നുമാണ് ഹണിപ്രീത് സിങിന്റെ വെളിപ്പെടുത്തല്‍. നേരത്തെ പ്രധാനമന്ത്രി മോദി ഗുര്‍മീതിനെ പിന്തുണച്ച് തന്റെ ട്വിറ്ററിലൂടെ രംഗത്ത് വന്നിരുന്നു. ബി.ജെ.പി നേതൃത്വവുമായുള്ള ഗുര്‍മീതിന്റെ ബന്ധത്തിന്റെ ആഴമാണിതെന്ന് ആരോപണമുയര്‍ന്നിരുന്നു.

കോടതി കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചതിന് പിന്നലെ ബി.ജെ.പി നേതാവും എം.പിയുമായ സാക്ഷി മഹാരാജും ഗുര്‍മീതിനെ പരസ്യമായി പിന്തുണച്ചിരുന്നു.

'28 അസംബ്ലി സിറ്റുകളില്‍ തന്റെ അനുയായികളുടെ മുഴുവന്‍ വോട്ടുകളും ഗുര്‍മീത് അമിത് ഷായ്ക്ക് ഉറപ്പ് നല്‍കി. ബിജെപിയുടെ ദേശീയ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗീയയുമായും ഗുര്‍മീത് കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി നാഷണല്‍ ദഷ്തക് പത്രവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഹരിയാന തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് അമിത് ഷാ സിര്‍സയിലെത്തി റാം റഹീം സിങ്ങുമായി കൂടിക്കാഴ്ച നടത്തിയതായി നേരത്തെ എക്‌ണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കു പിന്തുണ തേടിയായിരുന്നു അമിത് ഷായുടെ കൂടിക്കാഴ്ച.

Leave A Reply