Latest News :
Home » » ബി.ജെ.പി നേതാവിന്റെ ഓട്ടോ കത്തിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

ബി.ജെ.പി നേതാവിന്റെ ഓട്ടോ കത്തിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

Written By Muhimmath News on Tuesday, 1 August 2017 | 12:56

ആദൂര്‍: ബള്ളൂരിലെ ബി.ജെ.പി നേതാവ് ശാന്തിഗുരിയിലെ ഗോപാലന്റെ ഓട്ടോ കത്തിച്ച കേസില്‍ രണ്ട് പേരെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബള്ളൂര്‍ കാപ്പിക്കാട്ടെ ദിനേശ് (27), നാട്ടക്കല്‍ നൂജയിലെ പ്രദീപ് (32) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഓട്ടോ കത്തിച്ച നിലയില്‍ കണ്ടത്. ദിനേശ് നേരത്തെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. 

അതിനിടെ പല പ്രാവശ്യം ഗോപാലനെ കൊല്ലുമെന്നും ഓട്ടോകത്തിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഓട്ടോ കത്തിച്ച കേസില്‍ രണ്ട് പേര്‍ കൂടി ഉള്‍പ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved