ബെംഗളൂരു: കര്‍ണാടകയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ അജ്ഞാത സംഘം കൊള്ളയടിച്ചു. കോഴിക്കോട് നിന്ന് ബംഗലൂരിവിലേക്ക് വൈകീട്ട് 6.30ന് പുറപ്പെട്ട ബസിലാണ് സംഭവം.
പുലര്‍ച്ചെ 2.15ന് ഛന്നപട്ടണയില്‍ വെച്ചാണ് അജ്ഞാതസംഘം ബസിലെ യാത്രക്കാരെ കൊള്ളയടിച്ചത്. വടിവാള്‍ കഴുത്തില്‍ വെച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കൊള്ളയടിക്കുകയായിരുന്നു.
ഒരു ബൈക്കിലെത്തിയ സംഘമാണ് ആക്രമണം കവര്‍ച്ച നടത്തിയതെന്നും അഞ്ചോളം പേരുടെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.