Latest News :
Home » , , , » സ്വകാര്യ ബസുടമകള്‍ പണിമുടക്കിലേക്ക്

സ്വകാര്യ ബസുടമകള്‍ പണിമുടക്കിലേക്ക്

Written By Muhimmath News on Thursday, 3 August 2017 | 11:03

ഈ വര്‍ഷം ജനുവരിയില്‍ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് തീരുമാനം. 

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 18ന് ഒരു വിഭാഗം സ്വകാര്യ ബസുടമകള്‍ പണിമുടക്കും. സൂചനാ പണിമുടക്കിനെ തുടര്‍ന്നും ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സെപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഈ വര്‍ഷം ജനുവരിയില്‍ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് തീരുമാനം. 

വിദ്യാര്‍ത്ഥികളുടേതുള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, ദീര്‍ഘദൂര സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദാക്കിയത് പിന്‍വലിക്കുക, സ്‌റ്റേജ് ക്യാരേജുകളുടെ വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved