Latest News :
Home » , » ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിന് മാനസിക രോഗമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിന് മാനസിക രോഗമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

Written By Muhimmath News on Wednesday, 2 August 2017 | 12:27

കൊച്ചി: ചന്ദ്രബോസ് വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി നിസാമിന് മാനസിക രോഗമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച്‌വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശവും നല്‍കി.

 മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടുവെന്ന് പ്രചരിച്ച പത്ര വാര്‍ത്തകളെയും കോടതി വിമര്‍ശിച്ചു. അത്തരത്തില്‍ യാതൊരു വിധ ആവശ്യവും കോടതി മുന്നോട്ടു വെച്ചിട്ടില്ലെന്നും കോടതി അറിയിച്ചു.

നിസാമിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും വിദഗ്ധ ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച് മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ നിസാമിനെ ഹാജരാക്കുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡ് പരിശോധനയില്‍ യാതൊരു വിധ മാനസിക അസ്വാസ്ഥ്യവും കണ്ടെത്തിയിരുന്നില്ല. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നിഷാം കഴിയുന്നത്.

2015 ജനുവരി 29നാണ് കേസിനാസ്പദമായ സംഭവം. പുഴക്കല്‍ ശോഭാ സിറ്റിയില്‍ വെച്ച് ചന്ദ്രബോസിനെ നിസാം ആഡംബര കാര്‍ കൊണ്ടിടിച്ചും, ആക്രമിച്ചും പരിക്കേല്‍പ്പിച്ചെന്നും അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി 16നു ചന്ദ്രബോസ് മരിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved