Latest News :
Home » » കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

Written By Muhimmath News on Tuesday, 1 August 2017 | 12:24

കാസര്‍കോട്: കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ചേരങ്കൈയിലെ സൂപ്പിയുടെ മകള്‍ ആഇശത്ത് ഇര്‍ഫാന (19)യെയാണ് കാണാതായത്.  ജൂലൈ 29 ന് ശനിയാഴ്ച രാവിലെ സീതാംഗോളിയിലെ കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥിനിക്കു വേണ്ടി പോലീസ് അന്വേഷണം നടത്തിവരുന്നു. അതേസമയം കോളിയടുക്കത്തെ ഒരു യുവാവിനെയും കാണാതായതായി വിവരമുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved