Latest News :
ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.
Home » » പാചക വാതക സിലിണ്ടര്‍ ചോര്‍ന്നു; ഫയര്‍ഫോഴ്‌സ് രക്ഷയ്‌ക്കെത്തി

പാചക വാതക സിലിണ്ടര്‍ ചോര്‍ന്നു; ഫയര്‍ഫോഴ്‌സ് രക്ഷയ്‌ക്കെത്തി

Written By Muhimmath News on Tuesday, 29 August 2017 | 18:00

കാസര്‍കോട്: പാചകവാതക സിലിണ്ടര്‍ ചോര്‍ന്നത് വീട്ടുകാരില്‍ പരിഭ്രാന്തിക്കിടയാക്കി. ഒടുവില്‍ ഫയര്‍ഫോഴ്‌സെത്തി സിലിണ്ടര്‍ നിര്‍വീര്യമാക്കി. ചൊവ്വാഴ്ച ഉച്ചയോടെ പുളിക്കൂറിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലെ പാചക വാതക സിലിണ്ടറാണ് ചോര്‍ന്നത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടയിലാണ് സംഭവം. വീട്ടുകാര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. സിലിണ്ടര്‍ നിര്‍വീര്യമാക്കിയതോടെ വലിയ അപകടം ഒഴിവായി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved