Latest News :
Home » » യുവജന പ്രതിരോധം : ഡിവൈഎഫ്‌ഐ ജാഥകള്‍ക്ക് തുടക്കമായി

യുവജന പ്രതിരോധം : ഡിവൈഎഫ്‌ഐ ജാഥകള്‍ക്ക് തുടക്കമായി

Written By Muhimmath News on Wednesday, 2 August 2017 | 12:06

കാസര്‍കോട് : 'മതനിരപേക്ഷതയുടെ കാവലാളാവുക' എന്ന മുദ്രാവാക്യമുയര്‍ത്തി സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ 12 കേന്ദ്രത്തില്‍ നടത്തുന്ന യുവജന പ്രതിരോധത്തിന്റെ ഭാഗമായുള്ള കാല്‍നട പ്രചാരണ ജാഥകള്‍ക്ക് ആവേശോജ്വല തുടക്കം.

 ജില്ലാപ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് ലീഡറും ട്രഷറര്‍ സി ജെ സജിത് മാനേജരുമായ തെക്കന്‍മേഖലാ ജാഥയും ജില്ലാസെക്രട്ടറി കെ മണികണ്ഠന്‍ ലീഡറും സംസ്ഥാനകമ്മിറ്റി അംഗം കെ സബീഷ് മാനേജരുമായ വടക്കന്‍മേഖലാ ജാഥയുമാണ് ചൊവ്വാഴ്ച വൈകിട്ട് തുടങ്ങിയത്. ഇരു ജാഥയും ഒമ്പതിന് വൈകിട്ട് കാഞ്ഞങ്ങാട് സമാപിക്കും.

തെക്കന്‍മേഖല ജാഥ വലിയപറമ്പില്‍ സിപിഎം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സി വി കണ്ണന്‍ അധ്യക്ഷനായി. ജാഥാ ലീഡര്‍ ശിവജി വെള്ളിക്കോത്ത്, മാനേജര്‍ സി ജെ സജിത്, സിപിഐ എം ഏരിയാസെക്രട്ടറി ഇ കുഞ്ഞിരാമന്‍, എം രാജീവന്‍, ഷാലു മാത്യു, കെ പി രാജീവന്‍, രതീഷ് കുതിരുമ്മല്‍, സി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. കെ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.

വടക്കന്‍മേഖല ജാഥ മജീര്‍പള്ളയില്‍ സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രശാന്ത് കനില അധ്യക്ഷനായി. ജാഥാലീഡര്‍ കെ മണികണ്ഠന്‍, മാനേജര്‍ കെ സബീഷ്, ദക്ഷിണ കന്നട ജില്ലാസെക്രട്ടറി സുനില്‍കുമാര്‍ ബജാള്‍, സി എ സുബൈര്‍, പി ശിവപ്രസാദ്, കെ ആര്‍ ജയാനന്ദ, സിപിഐ എം ഏരിയാസെക്രട്ടറി അബ്ദുള്‍റസാഖ് ചിപ്പാര്‍ എന്നിവര്‍ സംസാരിച്ചു. സാദിഖ് ചെറുഗോളി സ്വാഗതം പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട 50 യുവാക്കള്‍ ജാഥയില്‍ സ്ഥിരാംഗങ്ങളാണ്. ദിവസവും 500 പേര്‍ ജാഥക്കൊപ്പമുണ്ടാകും. 93 കേന്ദ്രത്തില്‍ പര്യടനം നടത്തും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved