Latest News :
Home » , » എന്റോസള്‍ഫാന്‍: പരപ്പയില്‍ യുവാവ് മരിച്ചു

എന്റോസള്‍ഫാന്‍: പരപ്പയില്‍ യുവാവ് മരിച്ചു

Written By Muhimmath News on Tuesday, 1 August 2017 | 12:50

നീലേശ്വരം: പരപ്പ പന്നിയെറിഞ്ഞ കൊല്ലിയിലെ ജീപ്പ് ഡ്രൈവര്‍ വെട്ടുകെല്ലില്‍ ജോബിയുടെ മകന്‍ ജെയിംസ് (19) മരിച്ചു. എന്റോസള്‍ഫാന്‍ ദുരിത ബാധിതനായിരുന്നു. അമ്മ: റാണി. സഹോദരങ്ങള്‍: തോമസ്, ജിസിമോള്‍ (വിദ്യാര്‍ത്ഥി, സെന്റ് ജൂഡ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, വെള്ളരിക്കുണ്ട്.). 

ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ജെയിംസില്‍ രോഗലക്ഷണം കണ്ടത്. പിന്നീട് അരയ്ക്ക് താഴെ തളര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved