Latest News :
Home » , , , , » തീര്‍ഥാടകര്‍ 2000 രൂപയുടെ നോട്ടുകള്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന് വാട്‌സ് ആപ്പ് മെസ്സേജ്; സന്ദേശം വ്യാജമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി

തീര്‍ഥാടകര്‍ 2000 രൂപയുടെ നോട്ടുകള്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന് വാട്‌സ് ആപ്പ് മെസ്സേജ്; സന്ദേശം വ്യാജമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി

Written By Muhimmath News on Tuesday, 1 August 2017 | 10:44
























കാസര്‍കോട്:  ഹജ് തീര്‍ഥാടകരെ തെറ്റിദ്ധരിപ്പിക്കുന്ന വാട്‌സ് ആപ്പ് സന്ദേശം വ്യാപകമാകുന്നു. ഹജ് തീര്‍ഥാടനത്തിനു പോകുന്നവര്‍ 2000രൂപയുടെ നോട്ടുകള്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന രീതിയിലുള്ള വാട്‌സ് ആപ്പ് സന്ദേശമാണ് വ്യാപകമാകുന്നത്. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നും തീഥാടകള്‍ക്കു നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന ഏതുരൂപയും കൊണ്ടുപോകാമെന്നു സംസ്ഥാന ഹജ് കമ്മിറ്റി അധികൃതര്‍ പറഞ്ഞു. 

തീര്‍ഥാടകരെ തെറ്റിദ്ധരിപ്പിക്കുന്ന വാട്‌സ് ആപ്പ് സന്ദേശത്തിന്റെ പൂര്‍ണ രൂപം ഇങ്ങിനെയാണ്.
ഹജജ് യാത്രക്കാര്‍ക്ക് 25000രൂപ വരെ സൗദി പണമായി മാറാവുന്നതാണ്, യാതൊരു കാരണവശാലും 2000രൂപയുടെ നോട്ടുകള്‍ കൊണ്ടുപോകരുത്, സൗദി റിയാലായി ഇതു മാറ്റിത്തരില്ല. 500ന്റെയും 100ന്റേയും നോട്ടുകള്‍ മാത്രമെ മാറിക്കിട്ടുകയുള്ളു. ഈ സന്ദേശം കൂടെയുള്ള ഹജിനുപോകുന്നവരെ അറിയിക്കുക,
നിങ്ങളുടെ ഫാമിലി ഗ്രൂപ്പിലേക്ക് ഷേര്‍ ചെയ്യുക,
ഇത്തരത്തിലാണു വ്യാജ സന്ദേശം പ്രചരിക്കുന്നത്. 

ഹജ് തീര്‍ഥാടകര്‍ക്ക് അനുവദിച്ച പണം നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന രൂപ കൊണ്ടുപോകാന്‍ സാധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved