Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » 'ഹാപ്പി ഈദ് ' പെരുന്നാള്‍ സംഗമം ശനിയാഴ്ച

'ഹാപ്പി ഈദ് ' പെരുന്നാള്‍ സംഗമം ശനിയാഴ്ച

Written By Muhimmath News on Thursday, 31 August 2017 | 10:38

അല്‍ഐന്‍: ബലി പെരുന്നാളിനോടനുബന്ധിച്ചു ഐ സി എഫ് , ആര്‍ എസ് സി അല്‍ഐന്‍ സെന്‍ട്രല്‍ കമ്മിറ്റി സംയുക്തമായി സംഘടിപ്പിക്കുന്ന 'ഹാപ്പി ഈദ് ' പെരുന്നാള്‍ സംഗമം സെപ്റ്റംബര്‍ 2  ശനിയാഴ്ച നടക്കും. വൈകിട്ട് 7 .30 മുതല്‍ അല്‍ ഐന്‍ ഫുഡ് വേള്‍ഡ് റെസ്റ്റോറന്റില്‍ നടക്കുന്ന പരിപാടി അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ശശി സ്റ്റീഫന്‍ ഉത്ഘാടനം ചെയ്യും. മത സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

          തുടര്‍ന്ന് നടക്കുന്ന ഇശല്‍ സായാഹ്നത്തിന് കേരളത്തിലെ പ്രമുഖ ഗായകരായ അബ്ദുല്‍ ശുകൂര്‍ ഇര്‍ഫാനി ചെമ്പിരിക്ക , മാസ്റ്റര്‍ ആദില്‍ പാനൂര്‍ എന്നിവര്‍ നേതൃത്വം  നല്‍കും. 

          പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ ഭംഗിയായി നടന്നു വരുന്നതായും കുടുംബങ്ങള്‍ക്ക് പ്രത്യേക സ്ഥല സൗകര്യം ഏര്‍പ്പെടുത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved