Latest News :
Home » » ഭര്‍ത്താവിന്റെ മര്‍ദ്ദനം; യുവതിയും കുഞ്ഞും ആശുപത്രിയില്‍

ഭര്‍ത്താവിന്റെ മര്‍ദ്ദനം; യുവതിയും കുഞ്ഞും ആശുപത്രിയില്‍

Written By Muhimmath News on Thursday, 3 August 2017 | 18:37

കുമ്പള: ഭര്‍ത്താവിന്റെ മര്‍ദ്ദനത്തിനു ഇരയായ യുവതിയും മൂന്നു വയസ്സുള്ള മകളും ആശുപത്രിയില്‍. മഞ്ചേശ്വരം, പാത്തൂര്‍, ബാക്രബയലിലെ ഫാത്തിമത്ത് സുഹ്‌റ (30),മകള്‍ തസ്ലീമ(3) എന്നിവരെയാണ് കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടെ മൂന്നു മാസം പ്രായമുള്ള തസ്ലീനയുമുണ്ട്. വ്യാഴാഴ്ച രാത്രി മദ്യ ലഹരിയിലെത്തിയ ഭര്‍ത്താവ് റഫീഖ് ക്രൂരമായി മര്‍ദ്ദിക്കുകയും നിലത്തു വീണപ്പോള്‍ ചവിട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നു ആശുപത്രിയില്‍ കഴിയുന്ന സുഹറ പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved