Latest News :
Home » , , » കനകമല രഹസ്യ യോഗം: കാഞ്ഞങ്ങാട് സ്വദേശിയെ പ്രതിചേര്‍ത്തു

കനകമല രഹസ്യ യോഗം: കാഞ്ഞങ്ങാട് സ്വദേശിയെ പ്രതിചേര്‍ത്തു

Written By Muhimmath News on Saturday, 12 August 2017 | 10:30
























കൊച്ചി: കണ്ണൂരിലെ കനകമലയില്‍ രഹസ്യ യോഗം ചേര്‍ന്ന് തീവ്രവാദ ആക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്‌തെന്ന കേസില്‍ കാഞ്ഞങ്ങാട് സ്വദേശിയെ പ്രതിചേര്‍ത്തു. കാഞ്ഞങ്ങാട് സ്വദേശി മൊയിനുദ്ദീന്‍ പാറക്കടവിനെയാണ്  (25) പ്രതിചേര്‍ത്തത്. 

കേസിലെ മറ്റ് പ്രതികള്‍ക്ക് ഗള്‍ഫില്‍ സാമ്പത്തിക സഹായം ചെയ്തു കൊടുക്കാന്‍ സഹായിച്ചെന്നാണ് ഇയാള്‍ക്കെതിരായ കുറ്റം. കഴിഞ്ഞ ഫിബ്രവരി രണ്ടിന് ഡല്‍ഹിയില്‍ നിന്ന എത്തിച്ച ഇയാളെ വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. മറ്റ് പ്രതികള്‍ക്കെതിരായ കുറ്റപത്രം ഈയിടെ സമര്‍പ്പിച്ചിരുന്നു.

പ്രതികളില്‍ നിന്ന പിടിച്ചെടുത്ത ഡി വി ഡി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് സാധനങ്ങളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി എന്‍ ഐ എയുടെ കുറ്റപത്രത്തില്‍ പറയുന്നു. 

സംസ്ഥാനത്തെ ജഡ്ജിമാര്‍, രാഷ്ട്രീയ നേതാക്കള്‍, പോലീസ് ഉന്നതര്‍ എന്നിവരെ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. കേരളത്തിലെ ഐ എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഷജീര്‍ മഗലശ്ശേരിയാണെന്നും ഇയാള്‍ ഒളിവിലാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved