Latest News :
...
Home » , , » 200 രൂപ നോട്ടുകള്‍ എടിഎമ്മില്‍ സെപ്റ്റംബര്‍ അവസാനത്തോടെ എത്തും

200 രൂപ നോട്ടുകള്‍ എടിഎമ്മില്‍ സെപ്റ്റംബര്‍ അവസാനത്തോടെ എത്തും

Written By Muhimmath News on Wednesday, 30 August 2017 | 11:03

ന്യൂഡല്‍ഹി: 100 ഉം, 500 ഉം, 2000 നോട്ടുകള്‍ക്ക് പുറമെ 200ന്റെ നോട്ടുകളും എടിഎമ്മില്‍ വരുന്നു. സെപ്റ്റംബര്‍ അവസാനത്തോടെ നോട്ടുകള്‍ എടിഎമ്മില്‍ എത്തും. എടിഎം മെഷീനുകളില്‍ നാല് അറകളാണുള്ളത്. 

100 രൂപയുടെ നോട്ടുകള്‍ നിറയ്ക്കാന്‍ ഒന്നും 500 രൂപയുടെ നോട്ടുകള്‍ക്ക് രണ്ടും 2000 രൂപയുടെ നോട്ടുകള്‍ക്ക് ഒന്നും എന്നിങ്ങനെയാണിത്. ഓരോ അറകളിലും 2,500 നോട്ടുകളാണ് നിറയ്ക്കാനാകുക. പുതിയ 500ന്റെയും 2000ത്തിന്റെയും നോട്ടുകള്‍ക്കുവേണ്ടി എടിഎമ്മുകള്‍ നേരത്തെ ക്രമീകരിച്ചിട്ടുള്ളതിനാല്‍ 200 രൂപ നോട്ടുകള്‍ നിറയ്ക്കാന്‍ ചെറിയതോതിലുള്ള മാറ്റം മാത്രം മതിയാകും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved