Latest News :
Home » » കെ.എസ്.ടി.പി.റോഡ് അനാസ്ഥക്കെതിരെ ഐ.എന്‍.എല്‍. ധര്‍ണ്ണ നടത്തി

കെ.എസ്.ടി.പി.റോഡ് അനാസ്ഥക്കെതിരെ ഐ.എന്‍.എല്‍. ധര്‍ണ്ണ നടത്തി

Written By Muhimmath News on Tuesday, 1 August 2017 | 11:11
























ബേക്കല്‍:  കെ എസ് ടി പി റോഡ് അനാസ്ഥക്കെതിരെ ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ ധര്‍ണ സംഘടിപ്പിച്ചു.

കെ എസ് ടി പി റോഡിനോടുള്ള അവഗണന തുടര്‍ന്നാല്‍ കെ എസ് ടി പി എന്‍ജിനീയറെ വഴി തടയുന്നതടക്കമുള്ള സമരമാര്‍ഗ്ഗങ്ങളുമായി ഐ.എന്‍.എല്‍ പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി മുമ്പോട്ടു പോവുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. 

ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ് ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു. ഐ.എന്‍.എല്‍ പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് പി.എ.ഇബ്‌റാഹിം അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം പ്രസിഡണ്ട് മൊയ്തു കെ.എം ഹദ്ദാദ് ,സംസ്ഥാന കൗണ്‍സിലര്‍ എം.ഏ.കുഞ്ഞബ്ദുല്ല , മവ്വല്‍ ശാഖാ പ്രസിഡണ്ട് ആമു ഹാജി, ഐ.എം.സി.സി ദുബൈ സെന്റര്‍ കമ്മിറ്റി ട്രഷറര്‍ കെ.കെ.അബ്ബാസ്, എം.ഏ.മജീദ്' ,മില്ലത്ത് സാന്ത്വനം ഹദ്ദാദ് നഗര്‍ ചെയര്‍മാന്‍ ഫൈസല്‍.കെ.എം ,ഹനീഫ് പി.എച്ച് ,എന്‍.എല്‍ .യു. മണ്ഡലം സെക്രട്ടറി കരിം പള്ളത്തില്‍ ,സത്താര്‍ ഖിളിരിയ,   എന്‍.എസ്.എല്‍ ജില്ല പ്രസിഡണ്ട് റാഷിദ് ഹദ്ദാദ്, അബ്ദു റഹ്മാന്‍ പി.കെ.എസ്, മുഹമ്മദ് കുഞ്ഞി ഖിള് രിയ സമീര്‍.ടി.ബേക്കല്‍, ഫിറോസ്,നവാസ്, മജീദ് പൂച്ചക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു ഐ.എന്‍.എല്‍ പള്ളിക്കര പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മവ്വല്‍ കുഞ്ഞബ്ദുല്ല സ്വാഗതവും ബഷീര്‍ പള്ളിപ്പുഴ നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved