Latest News :
Home » , » മുസ്‌ലിം ജമാഅത്ത് ലീഡേഴ്‌സ് ക്യാമ്പ് ഏഴിന് കാഞ്ഞങ്ങാട്ട്

മുസ്‌ലിം ജമാഅത്ത് ലീഡേഴ്‌സ് ക്യാമ്പ് ഏഴിന് കാഞ്ഞങ്ങാട്ട്

Written By Muhimmath News on Tuesday, 1 August 2017 | 20:15

കാസര്‍കോട്: കേരള മുസ്‌ലിം ജമാഅത്തിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്ന നേതൃത്വത്തിന് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി ഈമാസം ഏഴിന് ലീഡേഴ്‌സ് ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30വരെ കാഞ്ഞങ്ങാട് അലാമിപ്പള്ളി സുന്നി സെന്ററില്‍ നടക്കുന്ന ക്യാമ്പില്‍ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. സമര്‍പ്പണം, വിഷന്‍, മിഷന്‍, സമഗ്ര മഹല്ല്, ഇബാദുറഹ്മാന്‍ എന്നീ സഷനുകളില്‍ ക്ലാസുകള്‍ നടക്കും. രാവിലെ 8.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved