Latest News :
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും പ്രമുഖ പണ്ഡിതനുമായ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി (ചിത്താരി ഉസ്താദ്) വഫാത്തായി
Home » , » കെ എം എബ്രഹാം പുതിയ ചീഫ് സെക്രട്ടറി; നളിനി നെറ്റോ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും

കെ എം എബ്രഹാം പുതിയ ചീഫ് സെക്രട്ടറി; നളിനി നെറ്റോ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും

Written By Muhimmath News on Wednesday, 30 August 2017 | 12:33

തിരുവനന്തപുരം: കെ എം എബ്രഹാമിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അദ്ദേഹം. നിലവിലെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ആഗസ്റ്റ് 31ന് വിരമിക്കും. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചാലും നളിനി നെറ്റോ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റെടുക്കും.

ഏപ്രില്‍ 2നാണ് നളിനി നെറ്റോ ചീഫ് സെക്രട്ടറിയായി നിയമിക്കപ്പെട്ടത്. നളിനി നെറ്റോ കഴിഞ്ഞാല്‍ നിലവില്‍ സീനിയറാണ് കെ എം എബ്രഹാം. ഡിസംബര്‍ വരെയള്ള നാല് മാസ കാലാവധിയാണ് കെ എം എബ്രഹാമിനുള്ളത്. ചീഫ് സെക്രട്ടറിയായാലും കിഫ്ബിയുടെ സിഇഒ സ്ഥാനത്തും അദ്ദേഹം തുടരും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved