Latest News :
Home » , , , » കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് സമരം തുടങ്ങി

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് സമരം തുടങ്ങി

Written By Muhimmath News on Wednesday, 2 August 2017 | 11:14

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയനാണ്(എഐടിയുസി) പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘവും പണിമുടക്കിനെ പിന്തുണക്കുന്നുണ്ട്. ശമ്പളം മുടങ്ങാതെ നല്‍കുക, പെന്‍ഷന്‍ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക, ഡ്യൂട്ടി പരിഷ്‌കരണം പുനഃപരിശോധിക്കുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നത്. പണിമുടക്ക് ഇന്ന് അര്‍ധരാത്രി വരെ തുടരും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved