Latest News :
Home » , , , , , , , » സുരക്ഷയ്ക്കായി വന്‍തുക; മഅ്ദനി സുപ്രീംകോടതിയെ സമീപിക്കുന്നു

സുരക്ഷയ്ക്കായി വന്‍തുക; മഅ്ദനി സുപ്രീംകോടതിയെ സമീപിക്കുന്നു

Written By Muhimmath News on Wednesday, 2 August 2017 | 10:47
























ബംഗളൂരു: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്കുള്ള പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ യാത്ര അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ അദ്ദേഹം വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. കേരളത്തിലെത്താന്‍ തുകയില്‍ ഇളവുവേണമെന്നു ആവശ്യപ്പെട്ടായിരിക്കും അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുക.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും മാതാപിതാക്കളെ സന്ദര്‍ശിക്കാനും കേരളത്തിലേക്കു വരാനുള്ള സാമ്പത്തിക ചെലവ് മഅ്ദനി വഹിക്കണമെന്ന കോടതി ഉത്തരവാണ് യാത്ര പ്രതിസന്ധിയിലാക്കിയത്. സുപ്രിംകോടതി അനുവദിച്ചതിനെതുടര്‍ന്ന് ഇന്ന് കേരളത്തിലേക്കു വരാനായിരുന്നു മഅ്ദനിയുടെ തീരുമാനം. 

എന്നാല്‍, യാത്രയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ചെലവായി പതിനാലു ലക്ഷത്തി തൊണ്ണൂറായിരം രൂപ സര്‍ക്കാരില്‍ കെട്ടിവയ്ക്കണമെന്ന നിബന്ധനയും പുറമെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവുകളും മഅ്ദനി വഹിക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ നിബന്ധനയാണ്  യാത്ര അനിശ്ചിതത്വത്തിലാക്കിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved