Latest News :
Home » , , » മദ്രസാ അധ്യാപകന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

മദ്രസാ അധ്യാപകന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

Written By Muhimmath News on Tuesday, 1 August 2017 | 19:31
























മലപ്പുറം: മലപ്പുറം വളാഞ്ചേരി ആതവനാട് പൊന്നാണ്ടികുളമ്പില്‍ (പാറ) മദ്രസാധ്യാപകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിയുടെ ടെറസില്‍ താത്കാലികമായി നിര്‍മിച്ച ഷെഡിലെ പൈപ്പില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊളത്തൂര്‍ അമ്പലപടി സ്വദേശി അബൂബക്കര്‍ മുസ്‌ല്യാര്‍ (41) ആണ് മരിച്ചത്.

അഞ്ചു വര്‍ഷത്തോളം ഇദ്ദേഹം മദ്രസയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇടക്കാലത്ത് ജോലി ഉപേക്ഷിച്ചെങ്കിലും പിന്നീട് തിരിച്ച് വരികയായിരുന്നെന്ന് സമീപവാസികള്‍ പറയുന്നു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മാതാവ്: ഫാത്തിമ, ഭാര്യ: ഫാത്തിമ സുഹറ, മക്കള്‍: ഹിസാന നസ്‌റിന്‍ (9), മുഹമ്മദ് സിനാന്‍ (6), ഫാത്തിമ ഹുസ്‌ന (1). വിവരമറിഞ്ഞ് വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved