Latest News :
Home » , » മഹ് ളറത്തുല്‍ ബദരിയ്യ 6ന് പഴയകടപ്പുറത്ത്

മഹ് ളറത്തുല്‍ ബദരിയ്യ 6ന് പഴയകടപ്പുറത്ത്

Written By Muhimmath News on Thursday, 3 August 2017 | 18:34

കാഞ്ഞങ്ങാട്: പഴയകടപ്പുറം യൂണിറ്റ് എസ്.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 6ന് ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് മഹ് ളറത്തുല്‍  ബദരിയ്യ ആത്മീയ മജ്‌ലിസ് നടക്കും.

പഴയകടപ്പുറം ആലംപാടി ഉസ്താദ് സ്മാരക സുന്നി സെന്ററില്‍ കെ.എ.അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന മജ്‌ലിസിന് കെ.പി അബ്ദുര്‍റഹ്മാന്‍ സഖാഫി നേതൃത്വം നല്‍കും. സമാപന കൂട്ടുപ്രാര്‍ത്ഥയ്ക്ക് സയ്യിദ് ഇസ്മാഈല്‍ അസ്ഹര്‍ അല്‍ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കും. കെ.പി.അഹ്മദ് സഖാഫി, എം.അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ.പി അബ്ദുല്‍ഖാദിര്‍ സഖാഫി, അബ്ദുസത്താര്‍ പഴയകടപ്പുറം പ്രസംഗിക്കും. കെ.പി.ഹുസൈന്‍ മുസ്‌ലിയാര്‍ സ്വാഗതം പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved