Latest News :
Home » » മര്‍കസ് റൂബി ജൂബിലി: ഗവേഷണാത്മക പദ്ധതികള്‍ നടപ്പിലാക്കും

മര്‍കസ് റൂബി ജൂബിലി: ഗവേഷണാത്മക പദ്ധതികള്‍ നടപ്പിലാക്കും

Written By Muhimmath News on Wednesday, 2 August 2017 | 12:18
























കോഴിക്കോട്: 2018 ജനുവരി 5,6,7 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കുന്ന ഗവേഷണാത്മ പദ്ധതികള്‍ നടപ്പിലാക്കും. കഴിഞ്ഞ ദിവസം മര്‍കസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.

     മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള വിദ്യാഭ്യാഭ്യാസമാണ് മര്‍കസ് ആരംഭം മുതല്‍ നല്‍കിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ അബലരും അശരണരുമായവര്‍ക്ക് സൗജന്യമായി വിദ്യാഭ്യാസവും അനുബന്ധ സൗകര്യവും നല്‍കി വളര്‍ത്തിക്കൊണ്ടുവരുന്ന രീതിയാണ് മര്‍കസ് നടപ്പിലാക്കിയത്. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച നൂറുകണക്കിന് സ്‌കൂളുകളിലൂടെ മത ജാതി ഭേദമന്യേ ആയിരങ്ങളാണ് പഠിച്ചു ഉന്നതസ്ഥാനങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ബഹുസ്വരതയും സൗഹാര്‍ദ്ദവും പഠനകാലത്തെ ജീവിതത്തിലൂടെ പരിശീലിക്കുന്ന മര്‍കസ് വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ അധ്വാനിക്കുന്നവരാണ്: കാന്തപുരം  പറഞ്ഞു.

റൂബി ജൂബിലിയുടെ ഭാഗമായി സ്വതന്ത്ര ദിനത്തില്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലുള്ള മര്‍കസ് സ്ഥാപനങ്ങളില്‍ വര്‍ണ്ണാഭമായ പരിപാടികള്‍ നടക്കും. 

മര്‍കസ് വൈസ് പ്രസിഡന്റ്  കെ.കെ അഹ്മദ്  കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി പദ്ധതി അവതരിപ്പിച്ചു സംസാരിച്ചു. വി പി എം ഫൈസി വില്യാപ്പള്ളി, പ്രഫ. എ.കെ അബ്ദുല്‍ ഹമീദ്, എന്‍. അലി അബ്ദുല്ല, വിഎം കോയ മാസ്റ്റര്‍,പിസി ഇബ്രാഹീം മാസ്റ്റര്‍, ടികെ അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, പി.എ റശീദ് സഖാഫി പത്തപ്പിരിയം, ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, സിപി ഉബൈദുല്ല സഖാഫി, ഹസന്‍ സഖാഫി തറയിട്ടാല്‍, കെ അബ്ദുല്‍ കലാം, മുനീര്‍ പാണ്ടിയാല സംബന്ധിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ ജി അബൂബക്കര്‍ സ്വാഗതവും ലത്തീഫ് സഖാഫി പെരുമുഖം നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved