Latest News :
Home » » വിദ്യാര്‍ത്ഥികളെ മതചിട്ടയില്‍ വളര്‍ത്തുക

വിദ്യാര്‍ത്ഥികളെ മതചിട്ടയില്‍ വളര്‍ത്തുക

Written By Muhimmath News on Wednesday, 2 August 2017 | 17:51

കുമ്പള: വിദ്യാര്‍ത്ഥികളെ മതത്തിന്റെ ചട്ടക്കൂട്ടില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ രക്ഷിതാക്കള്‍ രംഗത്ത് വരണമെന്നും ഇല്ലെങ്കില്‍ പിന്നീട് നാം ഖേദിക്കേണ്ടി വരുമെന്നും വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിഷ് പാങ്ങില്‍ അനസ് മുസ്ലിയാര്‍ പറഞ്ഞു. മൊഗ്രാല്‍ മുനീറുല്‍ ഇസ്ലാം മദ്‌റസ്സയില്‍ ചേര്‍ന്ന പാരന്റ്‌സ് മീറ്റ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഒളിച്ചോട്ടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നാം നമ്മുടെ മക്കളുടെ മതപഠനത്തിന് പ്രാമുഖ്യം നല്‍കണമെന്നും മക്കളുടെ ഓരോ ചലനവും നിരീക്ഷിക്കാന്‍ തയ്യാറാകണമെന്നും യോഗത്തില്‍ വിഷയാവതരണത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ മിഷിനറി സെക്രട്ടറി കോട്ടക്കുന്ന് അബ്ദുറസാഖ് സഖാഫി ഉല്‍ബോധിപ്പിച്ചു. ജില്ലാ എക്‌സാം സെക്രട്ടറി കെ പി അബ്ദുല്‍ ലത്തീഫ് മുസ്ലിയാര്‍, ഹാജി ഉമര്‍ മുസ്ലിയാര്‍, ഫൈസല്‍ സഖാഫി, അബ്ദുല്‍ഗഫൂര്‍ സഅദി, അബ്ദുറസാഖ് സഅദി എന്നിവര്‍ സംബന്ധിച്ചു. ഉവൈസ് മുസ്ലിയാര്‍ കണ്ണൂര്‍ നന്ദി പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved