Latest News :
Home » , , » മുഹിമ്മാത്ത് സ്‌കൂള്‍ ടെക്‌നോ '17 ഉദ്ഘാടനം ആഗസ്ത് 3ന്

മുഹിമ്മാത്ത് സ്‌കൂള്‍ ടെക്‌നോ '17 ഉദ്ഘാടനം ആഗസ്ത് 3ന്

Written By Muhimmath News on Tuesday, 1 August 2017 | 18:44

























മുഹിമ്മാത്ത് നഗര്‍: വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പരിശീലനവും എന്ന ലക്ഷ്യവുമായി മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രവര്‍ത്തി പരിചയ ക്ലബിന്റെ നേതൃത്വത്തില്‍ ടെക്‌നോ '17 തൊഴില്‍ പരിശീലന മേളയുടെ ഉദ്ഘാടനം ആഗസ്ത് 3ന് വ്യാഴാഴ്ച കുമ്പള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കൈലാസ് മൂര്‍ത്തി നിര്‍വ്വഹിക്കും.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ മാസവും രണ്ട് സ്വയം തൊഴില്‍ മേഖലകളെ പരിചയപ്പെടുത്തുകയും അതില്‍ പരിശീലനം നടത്തുകയും പത്താം ക്ലാസ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം പത്ത് വിദ്യയില്‍ നൈപുണ്യം നേടുകയുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ക്ലബ് കോര്‍ഡിനേറ്റര്‍ ഹനീഫ ഹിംസാക്ക് ആലമ്പാടി അറിയിച്ചു. സോപ്പ് നിര്‍മ്മാണം, ഫിനോയില്‍, മെഴുക് തിരി നിര്‍മ്മാണം, ഫാബ്രിക് പെയിന്റ്, ഗ്ലാസ് പെയിന്റ്, ലിക്വിഡ് എംബ്രോഡറി, വെയ്‌സ്റ്റ് മെറ്റീരിയല്‍ ക്രാഫ്റ്റ്, ഫഌവര്‍ മെയ്ക്കിംഗ്, ചാര്‍ട്ട് ഡിസൈനിംഗ്, കുട നിര്‍മ്മാണം, ചോക്ക് നിര്‍മ്മാണം, സൂപ്പര്‍ വൈറ്റ് നിര്‍മ്മാണം, ലിറ്റര്‍ജന്റ് പൗഡര്‍ മേക്കിംഗ്, ലഘു ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയിലും മേളയില്‍ പരിശീലനം നല്‍കും. സ്വയം തൊഴില്‍ പരിശീലനത്തോടൊപ്പം വില്‍പ്പനയും ഇതിന്റെ ഭാഗമായി നടക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved