Latest News :
Home » , , , » മുഹിമ്മാത്ത് ടെക്‌നോ- 17 ന് തുടക്കമായി

മുഹിമ്മാത്ത് ടെക്‌നോ- 17 ന് തുടക്കമായി

Written By Muhimmath News on Thursday, 3 August 2017 | 20:00

























പുത്തിഗെ: മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രവര്‍ത്തി പരിചയ ക്ലബ് നടത്തുന്ന ടെക്‌നോ - 17 മികവിന്റെ ആഘോഷമാക്കി കുമ്പള എ.ഇ.ഒ കൈലാസ മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. അക്ഷര ജ്ഞാനത്തിനപ്പുറം സമഗ്രമായ ജീവിത പരിശീലനമാവണം വിദ്യാഭ്യാസം. നമ്മുടെ രാഷ്ട്രപിതാവ് അത്തരമൊരു സന്ദേശത്തെ ജീവതത്തിലൂടെ നമുക്ക് പകര്‍ന്ന് തന്നിരുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. 




വിദ്യാഭ്യാസത്തോടൊപ്പം സ്വയം തൊഴില്‍ പരിചയപ്പെടുന്ന മേളയില്‍ സോപ്പ് നിര്‍മ്മാണ പരിശീലനം നടന്നു. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ അധ്യക്ഷത വഹിച്ചു. ക്ലബിന്റെ ലോഗോ പ്രകാശനം സ്‌കൂള്‍ പ്രധാനധ്യാപകന്‍ അബ്ദുല്‍ ഖാദിര്‍ കെ നിര്‍വ്വഹിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രൂപേഷ് എം.ടി കുമ്പള എ.ഇ.ഒ കൈലാസ മൂര്‍ത്തിക്ക് നല്‍കി. അബ്ദുല്‍ റഹ്മാന്‍ മാസറ്റര്‍, ഹയര്‍ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി സുമിത്ത് കെ, നല്ല പാഠം കോഡിനേറ്റര്‍ ആഷിക് പി, അനസ് മാസറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്ലബ് കോഡിനേറ്റര്‍ ഹനീഫ ഹിംസാക്ക് ആലംപാടി സ്വാഗതവും കണ്‍വീനര്‍ അബ്ദുല്‍ റാശിദ് നന്ദിയും പറഞ്ഞു. 




 





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved