മുംബൈ: കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മുംബൈയില്‍ രണ്ടു കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു. വെള്ളപ്പൊക്കത്തില്‍ വീട് ഇടിഞ്ഞു വീണ് രണ്ടു കുട്ടികളുള്‍പ്പെടെ മൂന്നു പേരും താനെയില്‍ ഒരു സ്ത്രീയും പെണ്‍കുട്ടിയുമാണ് മരിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം നിരവധി സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
സാധാരണ ലഭിക്കുന്നതിന്റെ 29 ഇരട്ടിയോളമാണ് രണ്ട് ദിവസമായി മുംബൈയില്‍ ലഭിക്കുന്ന മഴ. മഴ ശക്തമായതോടെ റോഡുകളിലെല്ലാം മാലിന്യം അടിഞ്ഞു കൂടി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
സിയോണ്‍, ദാദര്‍, മുംബൈ സെന്‍ട്രല്‍, കുര്‍ള, അന്തേരി, സാകിനാക തുടങ്ങിയ സ്ഥലങ്ങളാണ് വെള്ളത്തിനടിയിലായിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണസേനയും നാവികസേനാ അധികൃതരും പൂര്‍ണ സജ്ജരാണ്.
ഗുജറാത്ത്, കൊങ്കണ്‍, ഗോവ, മധ്യപ്രദേശ്, മധ്യ മഹാരാഷ്ട്ര എന്നിവിടങ്ങളിലും കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുജറാത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.