Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ താന്‍ നേരത്തേ സൂചിപ്പിച്ച മാഡം കാവ്യാ മാധവന്‍ തന്നെയാണെന്ന് കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി. എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോടായിരുന്നു സുനില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 

മുതിര്‍ന്ന നടിയെ ആക്രമിച്ച കേസില്‍ റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ന് സുനിയെ സി.ജെ.എം കോടതിയില്‍ ഹാജരാക്കിയത്. താന്‍ കള്ളനല്ലേ കള്ളന്റെ കുമ്പസാരം എന്തിന് കേള്‍ക്കുന്നു എന്നും പള്‍സര്‍ സുനി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. മാഡം ആരെന്ന് ഞാന്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നുവെന്നും തന്റെ മാഡം കാവ്യയാണെന്നും സുനി ആവര്‍ത്തിച്ചു.

കേസുമായി ബന്ധപ്പെട്ട് നേരത്തെ സുനി വെളിപ്പെടുത്തിയ പേരാണ് മാഡം. ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നുവെങ്കിലും മാഡം ആരാണെന്ന് സുനി വ്യക്തമാക്കിയിരുന്നില്ല. കഴിഞ്ഞതവണ നടിയെ ആക്രമിച്ച കേസില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കൊണ്ടുവരുമ്പോള്‍ മാഡം ആരെന്ന് താന്‍ വെളിപ്പെടുത്തുമെന്ന് സുനി പറഞ്ഞിരുന്നു. എന്നാല്‍ അങ്കമാലി കോടതിയില്‍ പോലീസ് സുനിയെ കൊണ്ടുവന്നിരുന്നില്ല. കാവ്യക്ക് തന്നെ അറിയില്ലെന്ന് പറയുന്നത് വെറുതെയാണെന്ന് കഴിഞ്ഞ തവണ കോടതിയില്‍ വന്നപ്പോള്‍ സുനി പറഞ്ഞിരുന്നു.

ക്വട്ടേഷന്‍ നല്‍കിയത് ഒരു മാഡമാണെന്ന് സുനി പറഞ്ഞതായി ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയിലുണ്ടായിരുന്നു. എന്നാല്‍ ഇത് അന്വേഷണത്തെ വഴി തെറ്റിക്കാണോയെന്നും പോലീസ് സംശയിച്ചിരുന്നു. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനുപിന്നില്‍ ഒരു മാഡം ഉണ്ടെന്ന് അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയതും ശ്രദ്ധേയമായിരുന്നു. പള്‍സര്‍ സുനിക്കായി ജാമ്യമെടുക്കാന്‍ വന്നവരാണ് മാഡത്തെക്കുറിച്ചുള്ള സൂചനകള്‍ കൊടുത്തതെന്നാണ് ഫെനി പറഞ്ഞത്. 

നടിയെ ആക്രമിച്ചകേസിലെ പ്രതികള്‍ ജാമ്യം കിട്ടുന്നതുമായി ബന്ധപ്പെട്ട് മാവേലിക്കരയില്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും 'മാഡ'വുമായി ആലോചിച്ചശേഷം വിവരം അറിയിക്കാം എന്ന് പറഞ്ഞ് അവര്‍ പോയതായും ഫെനി അറിയിച്ചിരുന്നു.

മാഡം കാവ്യയാണെന്ന് സുനി വെളിപ്പെടുത്തിയതോടെ പോലീസിന്റെ അടുത്ത നീക്കമാണ് എല്ലാവരും നിരീക്ഷിക്കുന്നത്. മാഡമെന്നത് സുനിയുടെ കെട്ടുകഥയാണെന്നും കേസ് വഴിതിരിച്ചുവിടാനാണ് സുനിയുടെ ശ്രമമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പോലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്യുമോ എന്നും കണ്ടറിയേണ്ടതുണ്ട്.

Leave A Reply