Latest News :
Home » » കേരളത്തിലെ വിദ്യാഭ്യാസ രംഗം രണ്ടാം വിദ്യാഭ്യസ വിപ്ലവത്തിലേക്ക് നിങ്ങുന്നു: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

കേരളത്തിലെ വിദ്യാഭ്യാസ രംഗം രണ്ടാം വിദ്യാഭ്യസ വിപ്ലവത്തിലേക്ക് നിങ്ങുന്നു: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

Written By Muhimmath News on Wednesday, 2 August 2017 | 18:50



കാസര്‍കോട്: സി.ഒ .എ സംസ്ഥാന പ്രസിഡണ്ടായിരുന്ന എന്‍.എച്ച് അനവറിന്റെ സ്മരണാര്‍ഥം കാസര്‍കോട് കാഞ്ഞിരപൊയില്‍ ഗവ.ഹൈസ്‌ക്കുളില്‍ ഒരുക്കിയ സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം നിയമസഭ സപിക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. കേരളത്തിലെ വിദ്യാഭ്യാസ രംഗം രണ്ടാം വിദ്യാഭ്യസ വിപ്ലവത്തിലേക്ക് നിങ്ങുകയാണെന്ന് സ്പീക്കര്‍ അഭിപ്രായപെട്ടു.

എന്‍.എച്ച് അന്‍വര്‍ സ്മാരക ട്രസ്റ്റ്, കേബിള്‍ ടിവി ഓപ്പറേറ്റ്‌ഴസ് അസോസിയേഷന്‍, എസ്സ്.എസ്സ്.എ സ്‌കൂള്‍ പി.ടി.എ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സ്മാര്‍ട്ട് ക്ലാസ്സ് റൂം ഒരുക്കിയത്. രണ്ട് ലക്ഷത്തോളം രൂപ ചിലവിട്ട ക്ലാസ്സ് റൂമില്‍ കംപ്യൂട്ടര്‍, പ്രോജക്ട്ര്‍, സൗണ്ട് സിസ്റ്റം എന്നിവ ഒരുക്കിയിട്ടുണ്ട്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഡിജിറ്റല്‍ ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എം.എല്‍.എ എം രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് അംഗം കേളു പണിക്കര്‍, സി.ഒ .എ സംസ്ഥാന പ്രസിഡണ്ട് കെ.വിജയകൃഷണന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ലതീഷ് കുമാര്‍, സജീവ്കുമാര്‍, ഷുക്കര്‍ കോളിക്കര, ജില്ലാ പ്രസിഡണ്ട് സതീഷ് പാക്കം, സെക്രട്ടറി ലോഹിതാക്ഷന്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് കെ.രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved