Latest News :
Home » » മഅദനിക്ക് ജാമ്യം: കര്‍ണാടക സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരം -നാഷണല്‍ യൂത്ത് ലീഗ്

മഅദനിക്ക് ജാമ്യം: കര്‍ണാടക സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരം -നാഷണല്‍ യൂത്ത് ലീഗ്

Written By Muhimmath News on Friday, 4 August 2017 | 11:00

കാസറകോട്: മഅദനിക്ക് മകന്റെ കല്യാണത്തിന് പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കാതിരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ നടത്തിയത് സംഘ് പരിവാറിനെ തൃപ്തിപ്പെടുത്താനാണെന്ന് നാഷണല്‍ യൂത്ത്‌ലീഗ് കാസര്‍തകോട് ജില്ലാ കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് ബി ജെ പിയുടെ ബി ടി മാ യി മാറുന്ന കാഴ്ചയാണ് കാണുന്നത്. സുരക്ഷാ ചിലവ് മഅദനി വഹിക്കണമെന്ന കര്‍ണാടക സര്‍കാറിന്റെ തീരുമാനത്തെ വിമര്‍ശിച്ച കോടതി തീരുമാനം സ്വഗതാര്‍ഹമാണ്. ഗുജറാത്തിലെ കോണ്‍ഗ്രസ് എം എല്‍എമാര്‍ക്ക് ഒളിത്താവളം ഒരുക്കാന്‍ തയ്യാറായ കര്‍ണാടക സര്‍ക്കാര്‍ മനുഷ്യവകാശ ധ്വംസനത്തിന് ഇരയായ രോഗിയും വികലാംഗനുമായ മദനിയുടെ സുരക്ഷയ്ക്ക് പണം ചോദിച്ചത് കോണ്‍ഗ്രസ്സിന്റെ ഇരട്ടാതാപ്പാണെന്ന് നാഷണല്‍ യൂത്ത് ലീഗ് നേതാക്കളായ റഹീം ബെണ്ടിച്ചാല്‍, സിദ്ധീഖ് ചെങ്കള, ഹൈദര്‍ കുളങ്കര, എന്നിവര്‍ പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved