Latest News :
Home » , , » രാജ്യസഭയില്‍ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി

രാജ്യസഭയില്‍ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി

Written By Muhimmath News on Friday, 4 August 2017 | 11:46

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആകുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള പുതിയ എംപിയുടെ വരവോടെയാണ് രാജ്യസഭയില്‍ കോണ്‍ഗ്രസിനെ ബിജെപി മറികടന്നത്.

നിലവില്‍ ബിജെപിക്ക് രാജ്യസഭയില്‍ 58 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് 57 അംഗങ്ങളും. രണ്ട് എംപിമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ അംഗസംഖ്യ 57 ആയത്. എങ്കിലും രാജ്യസഭയില്‍ നിലവില്‍ ഭൂരിപക്ഷം പ്രതിപക്ഷത്തിനാണ്. അടുത്ത വര്‍ഷത്തോടെ രാജ്യസഭാ എംപിമാരുടെ എണ്ണത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved