Latest News :
Home » » റിയാസ് മൗലവി വധം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണം; ജനകീയ നീതിവേദി കേരളയാത്ര നടത്തുന്നു

റിയാസ് മൗലവി വധം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണം; ജനകീയ നീതിവേദി കേരളയാത്ര നടത്തുന്നു

Written By Muhimmath News on Tuesday, 1 August 2017 | 20:11

കാസര്‍കോട്: പഴയ ചൂരിയിലെ മദ്‌റസാ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിമുറിയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ ജനകീയ നീതിവേദി കേരളയാത്ര നടത്തുന്നു. ജനകീയ നീതിവേദിയുടെ യൂത്ത് വിങ്ങ് പ്രസിഡന്റ് നൗഫല്‍ ഉളിയത്തടുക്കയുടെ നേതൃത്വത്തില്‍ ആഗസ്ത് 4 മുതല്‍ 14 വരെ മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെ കേരളയാത്ര നടത്തും. 2017 മാര്‍ച്ച് 20ന് രാത്രിയാണ് റിയാസ് മൗലവി കൊല്ലപ്പെട്ടത്. നിരപരാധിയായ മനുഷ്യനെ പള്ളിമുറിയില്‍ കയറി ക്രൂരമായി കൊലപ്പെടുത്തിയതിലൂടെ വര്‍ഗീയകലാപമാണ് സംഘപരിവാര്‍ ലക്ഷ്യമിട്ടതെന്നും ഇതിനുപിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്നുമാണ് ജനകീയ നീതിവേദി ആരോപിക്കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved