Latest News :
Home » , , » സിനാന്‍ വധക്കേസ്; വിധി 17ന്

സിനാന്‍ വധക്കേസ്; വിധി 17ന്

Written By Muhimmath News on Thursday, 3 August 2017 | 10:41

























കാസര്‍കോട്:  പ്രമാദമായ സിനാന്‍ വധക്കേസില്‍ ഈ മാസം പതിനേഴിന് വിധി വരും. നീണ്ട ഒന്‍പതു വര്‍ഷത്തിനു ശേഷമാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്)യില്‍ കേസ് വിചാരണ ആരംഭിച്ചത്.

2008 ഏപ്രില്‍ 16നു ദേശീയ പാതക്കു സമീപം ആനബാഗിലു അശോക് നഗര്‍ റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിനാനെ തടഞ്ഞു നിര്‍ത്തി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍  കുത്തികൊലപ്പെടുത്തുകയായിരുന്നു.

കാസര്‍കോട് നെല്ലിക്കുന്ന്, ബങ്കര കുന്നിലെ മാമുവിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (21) ആണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി യാതൊരു പ്രകോപനവുമില്ലാതെയാണു പ്രതികള്‍ മുഹമ്മദ് സിനാനെ കൊലപ്പെടുത്തിയതെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. സമാന ലക്ഷ്യമിട്ട് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദിനെ കൊലപ്പെടുത്തിയ കേസിലും, മുഹമ്മദ് റിഷാദിനെ കൊലപ്പെടുത്തിയ കേസിലും ഇവര്‍ പ്രതികളാണ്. 

അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷ് , അടുക്കത്തുബയല്‍ സ്വദേശികളായ കെ കിരണ്‍ കുമാര്‍, കെ നിഥിന്‍ കുമാര്‍, എന്നിവരാണ് പ്രതികള്‍. കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 48 സാക്ഷികളുണ്ട്. സൈനുല്‍ ആബിദ് വധക്കേസില്‍ അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിവര്‍.

ആര്‍എസ്എസ് നേതാവ് അഡ്വ: ശ്രീധരന്‍ പിള്ളയാണു പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി എന്‍. ഇബ്‌റാഹിം ഹാജരായി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved