Latest News :
Home » , » എസ്.എസ്.എഫ് കാമ്പസ് അംഗത്വകാലം: മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

എസ്.എസ്.എഫ് കാമ്പസ് അംഗത്വകാലം: മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Written By Muhimmath News on Wednesday, 2 August 2017 | 19:45


























കാസറഗോഡ്: സര്‍ഗാത്മ വിദ്യാര്‍ത്ഥിത്വം സാധ്യമാണ് എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് നടത്തി വരുന്ന കാമ്പസ് അംഗത്വകാലത്തിന്റെ ഭാഗമായി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ കാസറഗോഡ് ഡിവിഷന്‍തല ഉദ്ഘാടനം കാസറഗോഡ് ഗവണ്‍മെന്റ് കോളേജില്‍ നടന്നു. ജില്ലാ കാമ്പസ് സെക്രട്ടറി അബ്ദുറഹ്മാന്‍ എരോല്‍ സയ്യിദ് ലുഖ്മാന്‍ തങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ ഉപാധ്യക്ഷന്‍ ഉമറുല്‍ ഫാറൂഖ് സഖാഫി കര, കാമ്പസ് സെക്രട്ടറി ഉനൈസുറഹ്മാന്‍ ഊജംപദവ് സംബന്ധിച്ചു.  സീതാംഗോളി മാലിക്ദീനാര്‍ കോളേജ്, കുമ്പള അക്കാദമി എന്നിവിടങ്ങളില്‍ എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ ഫിനാന്‍സ് സെക്രട്ടറി അഷ്‌റഫ് സഖാഫി ഉളുവാര്‍ മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved