Latest News :
Home » , » ചട്ടഞ്ചാല്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു; തെക്കില്‍ യൂനിറ്റ് ജേതാക്കള്‍

ചട്ടഞ്ചാല്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു; തെക്കില്‍ യൂനിറ്റ് ജേതാക്കള്‍

Written By Muhimmath News on Tuesday, 1 August 2017 | 10:06
























ചട്ടഞ്ചാല്‍: കഴിഞ്ഞ ദിവസം പുത്തരിയടുക്കത്ത്  നടന്ന എസ്.എസ്.എഫ്  ചട്ടഞ്ചാല്‍ സെക്ടര്‍ സാഹിത്യോത്സവിന് പ്രൗഡസമാപ്തി.
രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഡിവിഷന്‍ പ്രസിഡണ്ട് കബീര്‍ സഖാഫി ചട്ടഞ്ചാല്‍ അദ്ധ്യക്ഷത വഹിച്ചു. 

എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ആറ്റക്കോയ തങ്ങള്‍ അല്‍ബാഹസന്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട്, ഖാദര്‍ ഹാജി ബാലനടുക്കം, ഖാലിദ് പുത്തിരി, ജാഫര്‍ എയ്യള തുടങ്ങിയവര്‍ സംബന്ധിച്ചു.

വൈകിട്ട് നടന്ന സമാപന സംഗമം സെക്ടര്‍ പ്രസിഡണ്ട് ഹാഫിള് സ്വാലിഹ് ചട്ടഞ്ചാലിന്റെ അദ്ധ്യക്ഷതയില്‍ എസ്.വൈ.എസ് ഉദുമ സോണ്‍ സെക്രട്ടറി ബശീര്‍ സഖാഫി പെരുമ്പള ഉദ്ഘാടനം ചെയ്തു.
തെക്കില്‍ യൂണിറ്റ് ഒന്നാം സ്ഥാനവും തൈര, ചട്ടഞ്ചാല്‍ യൂണിറ്റുകള്‍ യഥാക്രമം  രണ്ടും  മൂന്നും സ്ഥാനങ്ങള്‍ നേടി. തെക്കില്‍ യൂണിറ്റിലെ സിദാന്‍ അബ്ദുല്ലയെ കലാപ്രതിഭയായി തെരെഞ്ഞെടുത്തു.
വിജയികള്‍ക്കുള്ള ട്രോഫി ഉദുമ ഡിവിഷന്‍ സെക്രട്ടറി നവാസ് ചട്ടഞ്ചാല്‍, അസ്ലം പുല്ലൂര്‍, റൗഫ് തെക്കില്‍, ഉമര്‍ നിസാമി ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു. 

ശമീര്‍ പള്ളത്തുങ്കാല്‍, റാഷിദ് ചട്ടഞ്ചാല്‍, റിഷാദ് തെക്കില്‍, സര്‍ഫ്രാസ് ബന്താട്, ജാഫര്‍ തെക്കില്‍, ഖല്ലാദ് ചട്ടഞ്ചാല്‍ സംബന്ധിച്ചു.
സെക്രട്ടറി സുഹൈല്‍ മൈലാട്ടി സ്വാഗതവും ഉവൈസ് തൈര നന്ദിയും പറഞ്ഞു.
വിജയികള്‍ ആഗസ്റ്റ് 12,13 തിയതികളില്‍ എരോലില്‍ വെച്ച് നടക്കുന്ന ഉദുമ ഡിവിഷന്‍ സാഹിത്യോത്സവില്‍ മാറ്റുരക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved