Latest News :
Home » , » പഠിപ്പ് മുടക്കിയുള്ള സമരങ്ങള്‍ ഉപേക്ഷിക്കണം - എസ് എസ് എഫ്

പഠിപ്പ് മുടക്കിയുള്ള സമരങ്ങള്‍ ഉപേക്ഷിക്കണം - എസ് എസ് എഫ്

Written By Muhimmath News on Wednesday, 2 August 2017 | 11:33
























കോഴിക്കോട്: വിദ്യാര്‍ഥി സമരങ്ങള്‍ കര്‍ത്തവ്യങ്ങളും ഉത്തരവാദിത്തങ്ങളും മറന്ന് സമരാഭാസങ്ങളായി മാറരുതെന്നും പഠിപ്പ് മുടക്കിയുള്ള സമരങ്ങള്‍ ഉപേക്ഷിക്കണമെന്നും എസ് എസ് എഫ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. 

വ്യത്യസ്ത കാരണങ്ങളുണ്ടാക്കി അടിക്കടി പഠിപ്പ് മുടക്കി സമരം ചെയ്യുന്നവര്‍ അത് കാലഹരണപ്പെട്ട സമരമാര്‍ഗ്ഗമാണെന്ന് തിരിച്ചറിയണം. കാമ്പസിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് നിര്‍ഭയമായി പഠിക്കുവാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ബദല്‍ സമര മാര്‍ഗങ്ങള്‍ തേടുകയുമാണ് ചെയ്യേണ്ടത്. അതിക്രമങ്ങളും പൊതുമുതല്‍ നശീകരണവും നല്ല സമരമാര്‍ഗമല്ല. അറിവായിരിക്കണം വിദ്യാര്‍ത്ഥിയുടെ സമരായുധം എന്നും സംഘടന കൂട്ടിച്ചേര്‍ത്തു. 

പി.എ.ഫാറൂഖ് നഈമി അല്‍ബുഖാരി അദ്ധ്യക്ഷത വഹിച്ചു. എം.അബ്ദുല്‍മജീദ്, കെ.അബ്ദുറശീദ്, സി.കെ.റാശിദ് ബുഖാരി, ഡോ:നൂറുദ്ധീന്‍ റാസി, സി.എന്‍ ജഅഫര്‍, സി.പി. ഉബൈദുല്ല സഖാഫി സംബസിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved