Latest News :
Home » , » എസ് എസ് എഫ് ഉദുമ ഡിവിഷന്‍ സാഹിത്യോത്സവ് 12,13ന് എരോലില്‍

എസ് എസ് എഫ് ഉദുമ ഡിവിഷന്‍ സാഹിത്യോത്സവ് 12,13ന് എരോലില്‍

Written By Muhimmath News on Tuesday, 1 August 2017 | 20:08

ഉദുമ : എസ് എസ് എഫ് ഉദുമ ഡിവിഷന്‍ സാഹിത്യോത്സവ് ആഗസ്റ്റ് 12 , 13 തിയ്യതികളില്‍ നടക്കും. ഉദുമ എരോല്‍ പാലസാണ് എസ് എസ് എഫ് ഡിവിഷന്‍ കലാ സാഹിത്യ വസന്തത്തിന് വേദിയാവുന്നത്.

ബ്ലോക്ക് , യൂണിറ്റ്, സെക്ടര്‍ സാഹിത്യോത്സവുകളിലെ പ്രതിഭകളാണ് ഡിവിഷന്‍ മത്സരത്തിനായി എത്തുന്നത്. എട്ടു വേദികളില്‍ അഞ്ഞൂറിലേറെ പ്രതിഭകള്‍ ഏഴു വിഭാഗങ്ങളിലായി വിവിധ കലാ സാഹിത്യ പരിപാടികള്‍ അവതരിപ്പിക്കും. എരോലില്‍ നടന്ന സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷനില്‍ ഡിവിഷന്‍ പ്രസിഡന്റ് കബീര്‍ സഖാഫി ചട്ടഞ്ചാലിന്റെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് സോണ്‍ സെക്രട്ടറി ആബിദ് സഖാഫി മൊവ്വല്‍ ഉല്‍ഘാടനം ചെയ്തു. റാഷിദ് കല്ലടക്കുറ്റി പദ്ധതി അവതരണം നടത്തി. ജില്ലാ ക്യാമ്പസ് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എരോല്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.

ഭാരവാഹികളായി അബ്ദുല്‍ റസാഖ് എരോല്‍ ( ചെയര്‍മാന്‍ ), ശരീഫ് എരോല്‍ ( കണ്‍വീനര്‍ ), മുഹമ്മദ് കുഞ്ഞി ( ട്രഷറര്‍ ), സഈദ് സഖാഫി , നാസര്‍ എരോല്‍ ( വൈസ് ചെയര്‍മാന്‍ ) , മുനീര്‍ എരോല്‍ , നസീഫ് എരോല്‍ ( ജോയിന്റ് കണ്‍വീനര്‍ ), എന്നിവരെ തെരെഞ്ഞെടുത്തു. ഹസീബ് മൊവ്വല്‍ സ്വാഗതവും ഫാറൂഖ് സഖാഫി എരോല്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved