Latest News :
Home » , » പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ച നിലയില്‍

പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ച നിലയില്‍

Written By Muhimmath News on Tuesday, 1 August 2017 | 11:35


ബേഡഡുക്ക: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുന്നാട് ചുരളിയിലെ പരേതനായ കൃഷ്ണ-ഭാനുമതി ദമ്പതികളുടെ മകള്‍ കൃഷ്‌ണേന്ദു (15)വിനെയാണ് വീട്ടുപറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 തിങ്കളാഴ്ച രാത്രി 10 മണിയോടെ പുറത്തുള്ള ബാത്‌റൂമിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു കൃഷ്‌ണേന്ദു. ഇതിനിടെ മാതാവ് ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ മകളെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നോക്കിയപ്പോഴാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് വിവരമറിഞ്ഞ് പരിസരവാസികളും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി കൃഷ്‌ണേന്ദുവിനെ പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചിരുന്നു. കൊട്ടോടി ഗവ. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൃഷ്‌ണേന്ദു. ഏക സഹോദരി കൃഷ്ണപ്രിയ. 
മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved