Latest News :
Home » , » എസ് വൈ എസ്, മര്‍ക്കസ് ഹാജിമാരെ സ്വീകരിച്ചു

എസ് വൈ എസ്, മര്‍ക്കസ് ഹാജിമാരെ സ്വീകരിച്ചു

Written By Muhimmath News on Friday, 11 August 2017 | 21:27



മക്ക: അല്ലാഹുവിന്റെ അതിഥികളായി വിശുദ്ധ മക്കയില്‍ ഹജ്ജ് കര്‍മത്തിനെത്തിയ എസ് വൈ എസ്, മര്‍ക്കസ് ഹജ്ജ് തീര്‍ഥാടകരെ ഐ സി എഫും ആര്‍ എസ് സിയും ചേര്‍ന്ന് മക്കയില്‍ സ്വീകരിച്ചു. ഷാഫി സഖാഫി മുണ്ടമ്പ്ര, മജീദ് കക്കാട് എന്നിവരുടെ നേതൃത്വത്തില്‍ എസ് വൈ എസ് സംഘവും കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി, മുഹമ്മദലി സഖാഫി വെള്ളിയാട് എന്നിവരുടെ നേതൃത്വത്തില്‍ മര്‍കസ് സംഘവുമാണ് മക്കയിലെത്തിയത്. മക്കയിലെത്തിയ സംഘത്തെ മുസല്ല, സംസം, ഈത്തപ്പഴം എന്നിവ നല്‍കിയാണ് സ്വീകരിച്ചത്. എസ് വൈ എസ് സംഘം അജിയാദിലെ റമദായിലും മര്‍ക്കസ് സംഘം മിറയിലുമാണ് താമസിക്കുന്നത്.

ഐ സി എഫ് ആര്‍ എസ് സി നേതാക്കളായ കുഞ്ചപ്പു ഹാജി, സൈതലവി സഖാഫി, ജലീല്‍ മാസ്റ്റര്‍, ഷാഫി ബാഖവി, ഹനീഫ അമാനി, ശിഹാബ് കുറുകത്താണി, മുസ്തഫ കാളോത്, ഉസ്മാന്‍ മറ്റത്തൂര്‍,ഷമീം, ഷുഹൈബ്, സലാം ശരല്‍ഹജ്ജ്, ബശീര്‍ ഓമശ്ശേരി, നൗഫല്‍ കൊളപ്പുറം, സമദ് പെരിമ്പലം, സിറാജ് വി പി, മുസമ്മില്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved