Latest News :
Home » , , » എസ്.വൈ.എസ്. യൂനിറ്റ് സമ്മേളന ജില്ലാതല പ്രഖ്യാപനം 5 ന് കാഞ്ഞങ്ങാട്: സ്വാഗത സംഘം അന്തിമരൂപം നല്‍കി

എസ്.വൈ.എസ്. യൂനിറ്റ് സമ്മേളന ജില്ലാതല പ്രഖ്യാപനം 5 ന് കാഞ്ഞങ്ങാട്: സ്വാഗത സംഘം അന്തിമരൂപം നല്‍കി

Written By Muhimmath News on Wednesday, 2 August 2017 | 20:38

























കാഞ്ഞങ്ങാട്: യുവത്വം നാടുണര്‍ത്തന്നു എന്ന സന്ദേശത്തില്‍ എസ്.വൈ.എസ്.സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന യൂനിറ്റ് സമ്മേളനങ്ങളുടെ ജില്ലാതല പ്രഖ്യാപനം അഞ്ചിന് കാഞ്ഞങ്ങാട് നടക്കും. കോട്ടച്ചേരി യൂത്ത് സ്‌ക്വയറില്‍ നടന്ന സ്വാഗത സംഘ യോഗം പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി. ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടക്കുന്ന യൂനിറ്റ് സമ്മേളനങ്ങളുടെ അനുബന്ധമായി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ സംഘടിപ്പിക്കും.

അഞ്ചിന് ഉച്ചയ്ക്കു രണ്ടിന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ വൈ പ്രസിഡന്റ് എം.അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഉത്ഘാടനം ചെയ്യും. സംസ്ഥാന കമ്മറ്റിയംഗം എന്‍.എം. സ്വാദിഖ് സഖാഫി പെരിന്താറ്റിരി പ്രഖ്യാപനം നിര്‍വ്വഹിക്കും. കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എം.എ, എസ്.ജെ.എം, എസ്.എസ്.എഫ്. ജില്ലാ നേതാക്കള്‍ സംബന്ധിക്കും.

യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറിമാര്‍, സര്‍ക്കിള്‍ ഭാരവാഹികള്‍, സോണ്‍ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ സമ്മേളന പ്രതിനിധികള്‍ ആയിരിക്കും. കോട്ടച്ചേരി യുത്ത് സ്‌ക്വയറില്‍ നടന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ ഉത്ഘാടനം ചെയ്തു. സെക്രട്ടറിമാരായ അബ്ദുല്‍ ജബാര്‍ മിസ്ബാഹി, അശ്‌റഫ് കരിപ്പോടി പ്രസംഗിച്ചു.

സ്വാഗത സംഘം ഭാരവാഹികള്‍: ചെയര്‍മാന്‍ മടിക്കൈ അബ്ദുല്ല ഹാജി, കണ്‍വീനര്‍ ഹമീദ് മൗലവി കൊളവയല്‍, ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹാജി ആറങ്ങാടി, വൈസ് ചെയര്‍: അശ്‌റഫ് അശ്‌റഫി ആറങ്ങാടി, അബ്ദുല്‍ ഖാദിര്‍ ഹാജി അഴിത്തല, ഇ കെ എ റഹ്മാന്‍ ഫലാഹ് നഗര്‍, മൂസ പടന്നക്കാട്, അബ്ദുര്‍റഹ്മാന്‍ അശ്‌റഫി, നൗഷാദ് കരുവാച്ചേരി, ശാഫി സഖാഫി മുട്ടുന്തല, ജോ.കണ്‍. അബൂബക്കര്‍ മൗലവി പുഞ്ചാവി, അബ്ദുല്‍ സത്താര്‍ പഴയകടപ്പുറം, ബശീര്‍ മങ്കയം, മശൂദ് ഫാളിലി, റിയാസ് പഴയ കടപ്പുറം, ശരീഫ് അഴിത്തല, ആശിഖ് അതിഞ്ഞാല്‍, ജാസിം സഖാഫി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved