Latest News :
Home » » കരിന്തളത്തെ തങ്കമണി കൊലക്കേസ്: പ്രതിയെ കോടതി വെറുതെ വിട്ടു

കരിന്തളത്തെ തങ്കമണി കൊലക്കേസ്: പ്രതിയെ കോടതി വെറുതെ വിട്ടു

Written By Muhimmath News on Tuesday, 1 August 2017 | 12:11

കാഞ്ഞങ്ങാട്: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ മയ്യങ്ങാനം സ്വദേശിയും എല്‍.ഐ.സി ഏജന്റുമായിരുന്ന തങ്കമണി(45)യെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. കോട്ടച്ചേരിയിലെ വുഡ്‌ലക്‌സ് ഫര്‍ണിച്ചര്‍ കടയുടമ പാപ്പിനിശ്ശേരി സ്വദേശി അബ്ദുല്ലാഹി താസിയെ(34) ആണ് കാസര്‍കോട് അഡീഷനല്‍ ജില്ലാ സെക്ഷന്‍ കോടതി വെറുതെ വിട്ടത്.

2010 ഓഗസ്ത് 10 നാണ് കേസിനാസ്പതമായ സംഭവം. കാസര്‍കോട് ജില്ലാ ഉപഭോക്തൃ കോടതി സൂപ്രണ്ടായിരുന്ന ഭാസ്‌കരന്റെ ഭാര്യയായ തങ്കമണി മയ്യങ്ങാനത്തെ വീട്ടിലെ അടുക്കളയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. 13.5 പവന്‍ ആഭരണങ്ങള്‍ കവര്‍ച്ച പോവുകയും ചെയ്തു. 

കോടതിയില്‍ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന് കുറ്റം തൊളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. 27 സാക്ഷികളില്‍ 10 പേര്‍ വിചാരണക്കിടെ കൂറുമാറിയത് തിരിച്ചടിയായെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved