Latest News :
Home » » നിര്‍ത്തിയിട്ട കാറില്‍നിന്ന് മൊബൈല്‍ ഫോണും പണവും കവര്‍ന്നു

നിര്‍ത്തിയിട്ട കാറില്‍നിന്ന് മൊബൈല്‍ ഫോണും പണവും കവര്‍ന്നു

Written By Muhimmath News on Friday, 4 August 2017 | 12:07

ബദിയടുക്ക: നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് മൊബൈല്‍ ഫോണും പണവും കവര്‍ന്നു. കെ എസ് ഇ ബി കാഞ്ഞങ്ങാട് സെക്ഷന്‍ ഓഫീസിലെ ജീവനക്കാരന്‍ കാരാട്ടുവയലിലെ സുരേന്ദ്രന്റെ കാറില്‍ നിന്നുമാണ് മൊബൈല്‍ ഫോണും 5,000 രൂപയും കവര്‍ന്നത്. 

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ബദിയടുക്ക കുമ്പള അതിര്‍ത്തിയിലെ ധര്‍മത്തടുക്കയില്‍ വെള്ളച്ചാട്ടം കാണാന്‍ വന്നതായിരുന്നു സുരേന്ദ്രന്‍. സുരേന്ദ്രന്റെ പരാതിയില്‍ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved