Latest News :
Home » , , » മദ്രസകളിലെ സ്വാതന്ത്ര്യ ദിന ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തണമെന്ന് നിര്‍ദ്ദേശം

മദ്രസകളിലെ സ്വാതന്ത്ര്യ ദിന ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തണമെന്ന് നിര്‍ദ്ദേശം

Written By Muhimmath News on Saturday, 12 August 2017 | 10:21
























ലഖ്‌നൊ: മദ്രസകളില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിക്കാനും അത് റെക്കോഡി ചെയ്യാനും നിര്‍ദ്ദേശിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ സര്‍ക്കുലര്‍. മദ്രസകള്‍ക്കു മുന്നില്‍ ദേശീയ പതാക ഉയര്‍ത്താനും ദേശീയ ഗാനം ആലപിക്കാനും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. സാംസ്‌കാരികകായിക പരിപാടികള്‍ സംഘടിപ്പിക്കണമെന്നും സ്വാതന്ത്ര്യ സമര പോരാളികളെ അനുസ്മരിക്കുന്ന ചടങ്ങുകള്‍ നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. എല്ലാ ചടങ്ങുകളും വീഡിയയോയില്‍ പകര്‍ത്തണമെന്ന നിര്‍ദ്ദേശമാണ് വിവാദമായത്.

ഉത്തര്‍പ്രദേശ് മദ്രസ ശിക്ഷ പരിഷദ് രജിസ്ട്രാര്‍ രാഹുല്‍ ഗുപ്തയാണ് സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്. പരിഷദ് അംഗീകരിച്ച 8000 മദ്രസകള്‍ക്കും സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 560 മദ്രസകള്‍ക്കുമാണ് സര്‍ക്കുലര്‍ നല്‍കിയിട്ടുള്ളത്. 

ഇതാദ്യമായാണ് പതാക ഉയര്‍ത്തുന്നതിനും ദേശീയ ഗാനം ആലപിക്കുന്നതിനും പുറമെ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് മദ്രസകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാത്ത മദ്രസകളുടെ ധനസഹായം നിര്‍ത്തലാക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved