Latest News :
...
Home » , , » ആയിശ വിണ്ടും ആതിരയായി; ഹിന്ദു മതത്തിലെക്ക് തിരിച്ചുപോകുന്നുവെന്ന് ആതിര

ആയിശ വിണ്ടും ആതിരയായി; ഹിന്ദു മതത്തിലെക്ക് തിരിച്ചുപോകുന്നുവെന്ന് ആതിര

Written By Muhimmath News on Thursday, 21 September 2017 | 19:40




എറണാകുളം: ഇസ്ലാം മതം സ്വീകരിച്ച ശേഷം കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ച ആതിര രണ്ടര മാസത്തിന് ശേഷം പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത്. ഹിന്ദു മതത്തെ കുറിച്ചുള്ള അജ്ഞതയാണ് തന്നെ മതം മാറ്റാന്‍ പ്രേരിപ്പിച്ചത്. ഇപ്പോള്‍ മതത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കിയതിനാല്‍ സ്വന്തം ധര്‍മ്മത്തിലേക്ക് തിരിച്ചു പോകുന്നു. ഇന്ന് എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഉദുമ കരിപ്പോടി കണിയാംപാടിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി ആതിരയുടെ വെളിപ്പെടുത്തല്‍.



തന്റെ യഥാര്‍ത്ഥ മതത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കിയപ്പോള്‍ അതാണ് ശരിയെന്നും മതപരിവര്‍ത്തനം നടത്തിയ തീരുമാനം തെറ്റാണെന്നും ബോധ്യമായി. അതിനാല്‍ സ്വന്തം ഇഷ്ട പ്രകാരം ഹിന്ദുമതത്തിലേക്ക് തന്നെ തിരിച്ചു പോകുന്നു എന്ന് ആതിര മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ഹിന്ദുമതത്തെ കുറിച്ച് കൂടുതല്‍ പഠിക്കാത്തതാണ് തന്റെ മതം മാറ്റത്തിന് കാരണം. എറണാകുളത്തെ ആര്‍ഷ വിദ്യാ സമാജത്തില്‍ മതപഠനം നടത്തിയതില്‍ നിന്നാണ് തന്റെ തെറ്റ് ബോധ്യമായത്. ആര്‍ഷ വിദ്യാ സമാജത്തില്‍ വന്നതോടു കൂടി എല്ലാ മതത്തിന്റെയും ശരിയായ സത്യം മനസിലാക്കാന്‍ കഴിഞ്ഞു. ഇവിടെ വന്നതിനും ശേഷം ഇസ്ലാം മതം തെറ്റാണെന്ന് ബോധ്യമായി. ശരിയായ ഈശ്വര സങ്കല്‍പ്പത്തിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞു.



കഴിഞ്ഞ ജൂലൈ കഴിഞ്ഞ 10ാം തീയ്യതിയാണ് ഉദുമ കരിപ്പോടി കണിയാംപാടിയില്‍ നിന്നും 23 കാരിയായ ആതിരയെ കാണാതായത്. മതപഠനത്തിന് പോകുന്നുവെന്ന് പറഞ്ഞ് മാതാപിതാക്കള്‍ക്ക് നീണ്ട കത്തെഴുതി വെച്ചാണ് ആതിര വീടുവിട്ടത്. തുടര്‍ന്ന് 17 ദിവസത്തെ പോലീസ് അന്വേഷണത്തിന് ശേഷം കണ്ണൂരില്‍ നിന്ന് ആതിരയെ കണ്ടെത്തിയപ്പോള്‍ ഇസ്ലാം മതം സ്വീകരിച്ച് ആയിഷ എന്ന പേര് സ്വീകരിച്ചിരുന്നു. തുടര്‍ന്ന് ആയിഷയെ ബേക്കല്‍ പൊലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (രണ്ട്)മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയിരുന്നു. മാതാപിതാക്കളോടൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പരവനടുക്കം മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. മുസ്ലിം വേഷത്തിലാണ് അന്ന് കോടതിയിലും മാധ്യമങ്ങള്‍ക്ക് മുന്നിലും ആതിര പ്രത്യക്ഷപ്പെട്ടത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved